അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് താങ്കള്‍ നേരിടുക ? വിദ്യാർത്ഥികളുമായുള്ള പരീക്ഷ പർ ചർച്ചക്കിടെ യായിരുന്നു മോദിക്കു നേരെ ഈ ചോദ്യമുയർന്നത്.
ആദ്യമൊന്ന് ഞെട്ടിയെങ്കിലും ചോദ്യത്തിന്റെ ലെവലിൽ തന്നെ കാര്യം മനസ്സിലായ മോദി രസികൻ മറുപടിയും നൽകി.
ഞാൻ താങ്കളുടെ അധ്യാപകനായിരുന്നുവെങ്കില്‍ നിങ്ങളെ മാധ്യമമേഖലയിലേക്ക് നയിക്കുമായിരുന്നു,കാരണം താങ്കൾക്ക് വളഞ്ഞ വഴിയിലൂടെ ചോദ്യം ചോദിക്കാൻ നന്നായറിയാം. മറുപടി ചോദ്യകർത്താവിന് മാത്രമല്ല സദസ്സിന് ഒന്നടങ്കം രസിച്ചു.
പിന്നീട് ചോദ്യത്തിന് തന്റേതായ രീതിയിൽ മറ്റൊരു മറുപടിയും നൽകി.ഇന്ത്യയുടെ ഏതെങ്കിലും മൂലയ്ക്കുള്ള ചെറിയ മുനിസിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പ് നടന്നാലും ഫലം മോദിക്ക് തിരിച്ചടിയെന്നാകും അന്നത്തെ ബ്രേക്കിങ് ന്യൂസ് അത്തരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരീക്ഷയാണ് തങ്ങൾ നേരിടുന്നത്.
പരാജയത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്ന ബിജെപി യെ മാതൃകയാക്കി ആത്മവിശ്വാസത്തെയും,ദൃഢനിശ്ചയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ബിജെപിയുടെ മാതൃ സംഘടനയായ ജനസംഘ ഒരിക്കൽ ഗുജറാത്തിൽ 103 സ്ഥാനാര്‍ഥികളെ മത്സരത്തിനായിറക്കി. അതില്‍ 99 പേര്‍ക്കും കെട്ടിവെച്ച കാശുപോയി. നാലുപേര്‍ക്ക് മാത്രമാണ് പണം തിരികെ ലഭിച്ചത്.
എന്നാൽ പാർട്ടി നേതൃത്വം അത് ആഘോഷിച്ചു കാരണം നാല് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം തിരികെ ലഭിച്ചുവെന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു
ആ ജനസംഘിൽ നിന്നാണ് ഇന്ത്യയിലെ മുഖ്യപാർട്ടിയായ ബിജെപി ഉണ്ടായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.