മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്ത് ശക്തമായ ഭൂചലനം . ഒട്ടേറെ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഒക്സാക്ക സംസ്ഥാനത്തെ പിനോതെപ ദെ ഡോൺ ലൂയിസാണ്. ഭൂതലത്തില്‍ നിന്ന് 24.6 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മെക്സിക്കോ സിറ്റി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചിട്ടുണ്ട്.സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
അഞ്ച് മാസങ്ങൾക്ക് മുൻപ് മെക്സിക്കോയിൽ ഉണ്ടായ രണ്ട് ഭൂചലനങ്ങളിൽ മുന്നൂറിലേറെ പേർ മരിച്ചിരുന്നു.