കൊച്ചി: കൊച്ചിയിൽ വന്‍ മയക്കുമരുന്നുവേട്ട. 30 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇനത്തിലെ മയക്കുമരുന്നുമായി 2 പേരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വഡ് പിടികൂടിയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ്. നെടുമ്പാശേരി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർ പാലക്കാട് സ്വദേശികളാണ്.