ആലപ്പുഴ: ആലപ്പുഴയിൽ ഡിവൈഎഫ്ഐ- കെഎസ് യു സംഘർഷം സംഘർഷം. സംഘർഷത്തെ തുടർന്ന പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിലും പ്രവർത്തകരടെ കല്ലേറിലും മാദ്ധ്യമപ്രവർത്തകർക്ക് പരുക്കേറ്റു.
വൈകുന്നേരത്തോടയാണ് സംഭവത്തിന്റെ തുടക്കം. സമര കാഹളം എന്ന പേരിൽ കെഎസ് യു സംഘടിപ്പിച്ച പരിപാടിക്കിടയിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിതോരണങ്ങളും ബാനറുകളും നശിപ്പിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയതാണ് സംഘർഷത്തിന് തുടക്കമായത്.
തുടർന്ന് കെഎസ് യുവിന്റെ കൊടിതോരണങ്ങളും ബാനറുകളും ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. ഏറെനേരം നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നു.