കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഇവർ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകാൻ കഴിയുന്നവരാണെന്നാണ് സൂചന.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ തെരച്ചിൽ തുടരുകയാണ്.