കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. ആർഎസ്എസ് പ്രവർത്തകൻ തില്ലങ്കേരി വിനീഷ് വധക്കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, റിജൻ രാജ് എന്നിവരാണ് കീഴടങ്ങിയത്.
സംഭവുമായി ഇരുവർക്കും നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ ഉണ്ടായേക്കും.
അതേസമയം, കേസിൽ പിടിയിലായത് ഡമ്മി പ്രതികളാണെന്ന് കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശൻ പാച്ചേനിയും ജനം ടിവിയോട് പ്രതികരിച്ചു.