കൊച്ചി: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം വരാതിരിക്കാന്‍ വോട്ട് ബിജെപിക്ക് നല്‍കുമെന്ന് നായനാര്‍ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന കെ. ശങ്കരനാരായണപിള്ള. ഇടതുപക്ഷം പറ്റിക്കല്‍ സിദ്ധാന്തമാണെന്നും ഇന്ന് താന്‍ ഇടത് വിരുദ്ധനാണെന്നും ശങ്കരനാരായണപിള്ള അഭിപ്രായപ്പെട്ടു. വ്യക്തിപരമായ നേട്ടവും ലാഭവും നോക്കിയാണ് ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിലപാടുകളിലെയും അപചയങ്ങള്‍ അക്കമിട്ടുനിരത്തിയാണ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് എസ് നേതാവുമായ കെ.ശങ്കരനാരായണ പിള്ള രംഗത്തെത്തിയത്. ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഷ്ട്രീയ തീരുമാനഗ എടുത്തിരുന്നത് വെക്തിപരമായ നേട്ടം മുന്നില്കണ്ടായിരുന്നെ്ന് ശങ്കരനാരായണപിള്ള ആരോപിച്ചു.
കോണ്‍ഗ്രസ് എസിന്റെ 1982-87 കാലഘട്ടത്തിലെ സംസ്ഥാന തല നേതാക്കളുടെ ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു ശങ്കരനാരായണപിള്ള.