റായ്പൂര്‍: ഛത്തീസ്ഗഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബിജാപൂരിലെ ഗംഗല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകള്‍ കുടുങ്ങിയത്. സി പി ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും നാടന്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സേന കണ്ടെടുത്തിട്ടുണ്ട്.