ഹരിദ്വാര്‍: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആചാര്യനും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ (90) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ഹരിദ്വാറിലായിരുന്നു അന്ത്യം. കാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയാണ് അദ്ദേഹം.
അസുഖബാധിതനായ അദ്ദേഹം ഏറെനാളായി മുംബൈ അന്ധേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ മഠത്തില്‍ എത്തിച്ചത്. മുംബൈയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സിലാണ് മഠത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ പ്രത്യേകം തയ്യാറാക്കിയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.