ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. ആന്ധ്രയിലെ കര്‍ണൂലിലാണ് അപകടം നടന്നത്. കോട്ടയം സ്വദേശി റോബിനും കുടുംബവും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.