കോഴിക്കോട്: പിണറായി വിജയന് നുണകള്‍ പ്രചരിപ്പിക്കാന്‍ മാത്രമേ സമയമുളളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പച്ചനുണകള്‍ പ്രചരിപ്പിച്ച് എത്രനാള്‍ സിപിഎം വോട്ട് നേടുമെന്നും കുമ്മനം ചോദിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അതുകൊണ്ട് അധികകാലം ഇങ്ങനെ വഞ്ചിക്കാനാകില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് ഇനിയെങ്കിലും പണറായി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിഷേധ, നിഷിദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി സിപിഎം മാറി. താന്‍ പിന്തുടരുന്നത് ക്രിയാത്മക രാഷ്ട്രീയമാണെന്നും അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയാനില്ലെന്നും കുമ്മനം പറഞ്ഞു. ബിഡിജെഎസുമായുളള സഖ്യം സംബന്ധിച്ച് വിമോചന യാത്രയ്ക്ക് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.