കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷഫീഖ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വി.എസ് സുനില്‍ കുമാര്‍ അടക്കമുള്ളവരാണ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ കെ.ബാബുവിനെതിരെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ സത്യവാങ്മൂലം നല്കി അറിയിച്ചിരുന്നു. തൃശൂർ, തിരുവനന്തപുരം വിജിലൻസ് കോടതികളിലും ലോകായുക്തയിലും കെ. ബാബുവിനെതിരായ നടപടി തുടരുകയാണ്. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ വിശദീകരണം.