കണ്ണൂർ : കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചന യാത്രയ്‍ക്ക് കണ്ണൂർ ജില്ലയിൽ ആവേശ്വോജ്ജ്വല സ്വീകരണം. ജില്ലയിലെ ആദ്യപര്യടനം കല്ല്യാശേരി മണ്ഡലത്തിലെ പിലാത്തറയിലായിരുന്നു. പയ്യന്നൂരിലെ ആനന്ദതീർത്ഥയുടെ സ്‍മൃതി കുടീരത്തിൽ പുഷ്‍പാർച്ചന നടത്തിയ ശേഷമാണ് വിമോചനയാത്രയുടെ കണ്ണൂർ ജില്ലാ പര്യടനം ആരംഭിച്ചത്. തുടർന്ന് കല്ല്യാശ്ശേരിയിലെ പിലാത്തറയിൽ എത്തിയ യാത്രയെ ആയിരക്കണക്കിന് പ്രവർത്തകർ ആവേശപൂർവം സ്വീകരിച്ചു.
പഞ്ചവാദ്യവും മുദ്യാവാക്യം വിളികളും സ്വീകരണത്തിന് അകമ്പടിയായി. പിലാത്തറയിലെ ആദ്യ സ്വീകരണത്തിനുശേഷം പ്രദേശത്തെ കാരുണ്യ കേന്ദ്രം കുമ്മനം രാജശേഖരൻ സന്ദർശിച്ചു.മധുരപലഹാരം വിതരണം ചെയ്‍തും, കുശലാന്വേഷണം നടത്തിയും അല്പനേരം അന്തേവാസികൾക്കൊപ്പം ചിലവഴിച്ചശേഷമാണ് കുമ്മനം മടങ്ങിയത്. വിമോചന യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നത്തെ യാത്രയ്‍ക്ക് തലശ്ശരിയിൽ സമാപനമാകും.