വാഷിംഗ്ടണ്‍: ഇന്ത്യയുടെ സൈനിക നടപടികളെ നേരിടാന്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി യു.എസ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാന്‍ 130-ലധികം ആണവായുധങ്ങള്‍ പാകിസ്ഥാന് തയ്യാറാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട് നല്കുന്ന സൂചന.
ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രഷണൽ റിസര്‍ച്ച് സർവീസ് (സിആർഎസ്)
റിപ്പോർട്ട്. എന്നാല്‍ ഇത് യു.എസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അല്ല. 110നും 130നും ഇടയിലോ അല്ലെങ്കില്‍ അതിലധികമോ ആണവായുധങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ, പാകിസ്ഥാന് പുതിയവ നിര്‍മ്മിക്കാനുള്ള നീക്കത്തിലുമാണ്. മികച്ച ആണവ വിക്ഷേപിനികൾ തയ്യാറാക്കി പാകിസ്ഥാന് ഇവയെ സജ്ജമാക്കുകയുമാണ്.
ഇന്ത്യ സൈനിക നടപടികള്‍ ആരംഭിച്ചാല്‍ അവ നേരിടാനുള്ള പാകിസ്ഥാന്റെ മുന്‍കരുതലുകളാണ് ഇവയെന്നാണ് 28 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.