NewsIndia

സമുദ്രാതിര്‍ത്തി ലംഘനം; എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളേയും ശ്രീലങ്ക മോചിപ്പിച്ചു

 

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘന കുറ്റത്തിന് അറസ്റ്റിലായിരുന്ന എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളേയും ശ്രീലങ്ക മോചിപ്പിച്ചു. രാജ്യത്ത് വിവിധ ജയിലുകളിലായി ഉണ്ടായിരുന്ന 104 ഇന്ത്യാക്കാരെയാണ് ശ്രീലങ്ക വിട്ടയച്ചത്. ഇവരെ ശ്രീലങ്കന്‍ നാവികസേന മണ്ഡപത്തിനു സമീപമുള്ള സമുദ്രാതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് തടവിലുള്ള  എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളേയും മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ മന്ത്രാലയം തീരുമാനിച്ചത്.

നാഗപട്ടണം, പുതുക്കോട്ട, കാരിയിക്കല്‍, രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മോചിതരായത്. കഴിഞ്ഞ നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് ഇവര്‍ ലങ്കന്‍ നാവികസേനയുടെ പിടിയിലായത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close