കെയ്റോ: ഈജിപ്തിലെ കെയ്റോയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗിസായിലെ രഹസ്യ കേന്ദ്രത്തില്‍ ഭീകരര്‍ ഒളിച്ചിരുപ്പെണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തവേയാണ് സ്ഫോടനം ഉണ്ടായത്. മുസ്ലിം ബ്രദര്‍ ഹുഡ് തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിനായ് പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.