ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ള 13 പേര് പിടിയിലായി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ, സംസ്ഥാന പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡിലാണ് ഐ എസ് അനുഭാവികള്‍ അറസ്റ്റിലായത്.
കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഐ.എസിന്റെ സ്വയം പ്രഖ്യാപിത നേതാവ് അമീറും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇയാള്‍ വിദേശികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചതായും സുരക്ഷാ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായവരില്‍ നിന്നും 42 മൊബൈല്‍ ഫോണുകള്‍, സ്ഫോടക വസ്തുക്കള്‍, ബാറ്ററികള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ കണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു.