NewsKerala

മുന്‍ സ്പീക്കര്‍ എ.സി ജോസ്‌ അന്തരിച്ചു

കൊച്ചി: മുന്‍ നിയമസഭാ സ്‌പീക്കറും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന എ.സി ജോസ്‌ അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന്‌ ഇന്ന് പുലര്‍ച്ചെ മൂന്ന്‌ മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്‌ച മൂന്ന്‌ മണിക്ക്‌ ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം. കൊച്ചി മേയര്‍, കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌, യു.എന്‍ സഭയിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചു. മൂന്ന്‌ തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം നാല് മാസമാണ് കേരളാ നിയമസഭാ സ്പീക്കര്‍ ആയിരുന്നിട്ടുള്ളത്.

1937 മെയ്‌ 9ന്‌ ഇടപ്പള്ളിയിലാണ്‌ എ.സി ജോസിന്റെ ജനനം. എല്‍.എല്‍.ബി, എം.എല്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കെ.എസ്‌.യു പ്രവര്‍ത്തകനായിരുന്ന എ.സി ജോസ്‌ പിന്നീട്‌ കെ.എസ്‌.യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ അദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസില്‍ സജീവമായി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close