ചണ്ഡിഗഢ്: റിപ്പബ്ലിക് ദിനത്തില്‍ ഭാരതത്തിന്റെ മുഖ്യാതിഥിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദെയ്ക്ക് ചണ്ഡിഗഢില്‍ ഊഷ്മള സ്വീകരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക വിമാനത്തില്‍ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ വിവിധ സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
പഞ്ചാബ്, ഹരിയാന ഗവര്‍ണര്‍ ക്യാപ്റ്റന്‍ സിംഗ് സോളങ്കി, എംപി കിരണ്‍ ഖേര്‍ തുടങ്ങി നിരവധി പേര് ഫ്രാന്‍സ്വോ ഒലാന്ദെയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഫ്രഞ്ച് മന്ത്രിതല സംഘവും വ്യവസായ പ്രമുഖരും ഒലാന്ദയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉച്ചയ്ക്ക് ശേഷം ഒലാന്ദെ ചര്‍ച്ച നടത്തും.
ഇന്ത്യയുമായുള്ള റാഫേല്‍ വിമാന ഇടപാട് ശരിയായ ദിശയിലാണെന്നും സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്ന് മാത്രമേയുളളൂവെന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുന്‍പ് ഒലാന്ദെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര മികവിനെയും ഒലാന്ദെ പ്രകീര്‍ത്തിച്ചു.
പഠാന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഇന്ത്യയുടെ ആവശ്യം ന്യായമാണെന്നും തീവ്രവാദത്തിനെതിരെ പോരാടുമെന്ന ഉറച്ച നിലപാടില്‍ ഇന്ത്യയും ഫ്രാന്‍സും ഒരുപോലെയാണെന്നും ഒലാന്ദെ പറഞ്ഞു.
പ്രതിരോധ ആയുധ ഇടപാടും തീവ്രവാദത്തിനെതിരേ യോജിച്ചുളള നടപടികളും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് നേതാവാണ് ഒലാന്ദെ. 2008 ലാണ് ഇതിന് മുന്‍പ് ഫ്രഞ്ച് ഭരണാധികാരി റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായത്.