ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള പുരസ്കാരങ്ങള്‍ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. കുട്ടികളുടെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി ജീവിതത്തില്‍ ഉടനീളം ഇത് കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞു.
സ്വന്തം കഴിവുകള്‍ കൊണ്ട് സമൂഹത്തെ ഏറ്റവും മികച്ച രീതിയില്‍ സേവിക്കണമെന്നും പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു. ഇരുപത്തിയഞ്ച് കുട്ടികളാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. സമൂഹം ഈ കുട്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.