നാസിക്: മഹാരാഷ്ട്രയിലെ അന്‍ജാനി ഡാമില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ മുങ്ങിമരിച്ചു. ജലഗാവ് ജില്ലയിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഡാമില്‍ അലക്കാനെത്തിയ സ്ത്രീകളാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ ഒരു സ്ത്രീ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടെ മറ്റുള്ളവരും നദിയില്‍ മുങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.