ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച അടുത്തമാസം നടന്നേക്കുമെന്ന് സൂചന. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ അവസാനവട്ട ചര്‍ച്ചയിലാണെന്ന്‍ പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ മാസം 15-നായിരുന്നു ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവയ്‌ക്കുകയായിരുന്നു. ആക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയത്.
ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്‍റെ പങ്ക് വ്യക്തമാക്കുന്ന സൂചനകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. തെളിവുകള്‍ പ്രകാരം പാകിസ്ഥാന്‍ നടത്തിയ
അന്വേഷണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റിലാവുകയും ജെയ്ഷെ മുഹമ്മദിന്‍റെ ഓഫീസ് റെയ്ഡ് ചെയ്ത് അടച്ചു പൂട്ടുകയും ചെയ്തിരുന്നു.