ബെയ്്‌റൂട്ട്: പാരീസില്‍ ഭീകരാക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇസ്്‌ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ഐഎസിന്റെ ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണം നടത്തിയ ഒമ്പത് ഭീകരരുടെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്.
നവംബര്‍ 13 ന് നടന്ന പാരീസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഫ്രഞ്ച് സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ച അബ്ദെല്‍ ഹമീദ് അബൗദിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.
ഭീകരാക്രമണത്തിന് ശേഷം സെന്റ് ഡെനീസില്‍ നടന്ന തെരച്ചിലിലാണ് അബൗദിനെ സുരക്ഷാ സേന വധിച്ചത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഇയാളാണെന്ന് ഫ്രാന്‍സ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. അടുത്ത ലക്ഷ്യം യുകെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും ഭീഷണിയുണ്ട്.
നേരത്തെ സിറിയയിലെ റാഖയിലും മറ്റും ചിത്രീകരിച്ച് ഐഎസ് പുറത്തുവിട്ട ആശയപ്രചാരണ വീഡിയോകളില്‍ കണ്ട സ്ഥലങ്ങള്‍ക്ക് സമാനമായ ഇടങ്ങളില്‍ ഷൂട്ട് ചെയ്തതാണ് വീഡിയോ. അതുകൊണ്ട് തന്നെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഐഎസ് ക്യാമ്പില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന നിഗമനം ശരിവെക്കുന്നത് കൂടിയായി വീഡിയോ ദൃശ്യങ്ങള്‍.
വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിച്ചിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം വക്താവ് റൊമെയ്ന്‍ നദാല്‍ പറഞ്ഞു.















