പാലാ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തന്നെ ഓര്‍ത്ത് കരയേണ്ടെന്ന് കെ.എം.മാണി. വിജിലന്‍സ് അന്വേഷണം നേരിടാന്‍ പോകുന്ന മകനെ ഓര്‍ത്ത് കണ്ണീര് പൊഴിച്ചാല്‍ മതിയെന്നും മാണി വ്യക്തമാക്കി.
മന്ത്രിസ്ഥാനം രാജി വച്ച് ഔദ്യോഗിക വസതി ഒഴിഞ്ഞ് പാലായിലേക്ക് മടങ്ങിയെത്തിയ മാണിയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തെ വി.എസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് മാണിയുടെ പ്രതികരണം.
മാണിയ്ക്ക് അര്‍പ്പിക്കുന്ന ഓരോ മാലയും അഴിമതിയ്ക്കുള്ള പ്രോത്സാഹനം കൂടിയാണെന്നായിരുന്നു വി.എസിന്റെ ആരോപണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതു കൊണ്ടാണ് മന്ത്രിസ്ഥാനം ഒഴിയാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അങ്ങിനെയിരിക്കെ ഇത്തരത്തിലുള്ള സ്വീകരണങ്ങള്‍ കോടതിയെ അവഹേളിക്കല്‍ കൂടിയാണെന്നും വി.എസ് പറഞ്ഞിരുന്നു.