തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം യുവതി വെട്ടേറ്റ് മരിച്ചു. രാവിലെ ആയിരുന്നു സംഭവം. വെഞ്ഞാറമ്മൂടിന് സമീപം പിരപ്പന്‍കോട് സെന്റ് ജോണ്‍സ് നഴ്സിംഗ് ഹോമിലെ നഴ്സ് പാലംകോണം സ്വദേശിനി സൂര്യ എസ് നായരാണ് കൊല്ലപ്പെട്ടത്.
സ്റ്റാന്‍ഡിന് പിന്നിലെ റോഡില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. ഒരാള്‍ യുവതിയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഓടിരക്ഷപെട്ടതായി സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്കി. യുവതിയെ വെട്ടാന്‍ ഉപയോഗിച്ച വെട്ടുകത്തി സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് സംശയിക്കുന്ന യുവാവിനെ സംഭവത്തിന് തൊട്ടുമുന്‍പ് സ്ഥലത്ത് ആളുകള്‍ കണ്ടിരുന്നു. ദൃക്സാക്ഷികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി ആറ്റിങ്ങലിലും പരിസരത്തും പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.