ഇന്ത്യൻ സർക്കാരിനെ പുറത്താക്കും : ശരിയ നിയമം നടപ്പിലാക്കും
ന്യൂഡൽഹി : ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളിൽ നിന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ . ഇന്ത്യൻ സർക്കാരിനെ പുറത്താക്കി ശരിയ നിയമം നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻ ഐ എ യുടെ ചോദ്യം ചെയ്യലിൽ ഐസിസ് തീവ്രവാദികൾ സമ്മതിച്ചു .
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യമാസകലം നടത്തിയ തെരച്ചിലിലാണ് പതിനാലോളം ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികൾ അറസ്റ്റിലായത്. ഓൺലൈൻ വഴി ഐസിസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചവരാണ് അറസ്റ്റിലായത് .
വളരെ നാളായി എൻ ഐ എ യുടെ നിരീക്ഷണത്തിലായിരുന്ന ഇവരെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സ്ഫോടനം നടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത് .