തിരുവനന്തപുരം : അഴിമതിയിൽ മുങ്ങിക്കുളിച്ച മന്ത്രിസഭ പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ . സോളാർ കേസിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്താൻ സിബിഐയെ ഏൽപ്പിക്കണമെന്നും കുമ്മനം ഫേസ്ബുക്കിൽ പറഞ്ഞു.
അഴിമതിയുടെ പേരിൽ രണ്ടു മന്ത്രിമാരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ നിന്നും രാജിവച്ചത്. ഇന്ന് ഉമ്മൻ ചാണ്ടിയുടെയും മറ്റൊരു മന്ത്രിയുടെയും പേരിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ മന്ത്രി സഭ പിരിച്ചു വിടാൻ ഉമ്മൻ ചാണ്ടി തയ്യാറാവണം. നിഷ്പക്ഷമായ അന്വേഷണം ഉറപ്പു വരുത്താൻ സോളാർ കേസ് സി ബി ഐ ക്ക് കൈമാറണമെന്നും കുമ്മനം ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.