ലണ്ടൻ : എലിസബത്ത് രാജ്ഞിക്ക് ഭാരതത്തിന്റെ സവിശേഷ സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . ബനാറസിലെ പ്രസിദ്ധമായ തഞ്ചോയ് ഷാൾ ബംഗാളിലെ മകൈബാരി എസ്റ്റേറ്റിൽ നിന്നുള്ള പ്രസിദ്ധമായ ഡാർജിലിംഗ് തേയില , ജമ്മു കശ്മീന്റെ പ്രകൃതി ദത്തമായ തേൻ എന്നിവയാണ് മോദി സമ്മാനമായി കൊടുത്തത് .
എലിസബത്ത് രാജ്ഞി 1961 ൽ ഭാരതം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളും സമ്മാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് . സബർമതി ആശ്രമം , വാരണാസി , ചെന്നൈ തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണിത് .1961 ലെ റിപ്പബ്ലിക് ദിനത്തിൽ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാതിഥി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം രാത്രി എട്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലെ പ്രൗഢ ഗംഭീരമായ വേദിയിലാണ് പരിപാടി.