ന്യൂഡൽഹി : രാജ്യത്തിനു വേണ്ടി അടർക്കളത്തിൽ പോരാടിയ ധീരസൈനികർക്ക് അഭിവാദ്യങ്ങളർപ്പിച്ച് കൊണ്ട് പരംവീർചക്ര നേടിയവരുടെ ചിത്ര കഥയുമായി കേന്ദ്രസർക്കാർ. പരംവീർ ചക്ര നേടിയ 21 യുദ്ധവീരന്മാരുടെ ചിത്രകഥകളാണ് പുറത്തിറക്കുന്നത് .
വീർഗാഥ എന്ന പേരിലാണ് ചിത്രകഥകൾ പുറത്തിറക്കുന്നത് . വീർഗാഥയുടെ പ്രൊമോഷണൽ വീഡിയോയും ആദ്യ അഞ്ച് കഥകളും മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പുറത്തിറക്കി. ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ചിത്രകഥകൾ പുറത്തിറക്കുന്നത് .
ഭാരതത്തിന്റെ ധീര ജവാന്മാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം . 1947 ൽ ശ്രീനഗർ ആക്രമിച്ച പാക് സൈന്യത്തെ തടഞ്ഞു നിർത്തുന്നതിനിടെ വീരചരമം അടഞ്ഞ മേജർ സോമനാഥ് ശർമയ്ക്കാണ് മരണാനന്തര ബഹുമതിയായി ആദ്യ പരംവീർ ചക്രം ലഭിക്കുന്നത്.
പ്രതിരോധ മന്ത്രാലയവും മാനവശേഷി വികസന മന്ത്രാലയവും സംയുക്തമായാണ് വീർ ഗാഥ പുറത്തിറക്കുന്നത്. മേജർ സോമനാഥ് ശർമ്മ , മേജർ ശെയ്ത്താൻ സിംഗ് , ഹവിൽദാർ അബ്ദുൾ ഹമീദ് , സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ , ക്യാപ്ട്ൻ മനോജ് പാണ്ഡെ എന്നിവരുടെ വീരഗാഥകളാണ് ആദ്യം പുറത്തിറക്കിയത് .
റാണാ പ്രതാപിന്റെയും ഛത്രപതി ശിവജിയുടേയും വീരകഥകൾ കേട്ടാണ് തങ്ങൾ സൈന്യത്തിലേക്ക് ആകൃഷ്ടരായതെന്ന് കരസേന മേധാവി ജനറൽ ദൽബീർ സിംഗ് പറഞ്ഞു . വീർഗാഥ കുട്ടികളുടെ മനസ്സിൽ സൈനിക സേന്നത്തിനോടുള്ള ആഗ്രഹം ഉണ്ടാകാൻ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വീർഗാഥ ചിത്രകഥകൾ എല്ലാ ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്ത് സ്കൂളുകൾ വഴി വിതരണം ചെയ്യും.
വീർഗാഥയുടെ പ്രൊമോഷണൽ വീഡിയോ കാണാം ..
Veer Gaatha – 21 inspiring stories of 21 Param Vir Chakra awardees!https://t.co/ByGhY8rNeo
— Ministry of Education (@EduMinOfIndia) January 26, 2016