Gulf

ഷാര്‍ജ കോണ്‍സുലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 28 ന് ആരംഭിക്കും

ഷാര്‍ജ:ഷാര്‍ജ കോണ്‍സുലേറ്റീവ് കൗണ്‍സിലിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് ഈ മാസം 28 ന് ആരംഭിക്കും. 4 ദിവസങ്ങളിലായി നടക്കുന്ന പോളിങ്ങില്‍ 24,852 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഷാര്‍ജ എമിറേറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കോണ്‍സുലേറ്റീവ് കൗണ്‍സിലിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.

UAE സുപ്രീം കൗണ്‍സില്‍ അംഗവും, ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ഉത്തരവ് പ്രകാരമാണ് 42 അംഗ കോണ്‍സുലേറ്റീവ് കൗണ്‍സിലില്‍ പകുതി അംഗങ്ങളെ പൊതു തെരഞ്ഞടുപ്പിലൂടെ നിയമിക്കുന്നത്. 43 വനിതകളടക്കം 195 സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികള്‍ നടത്തിയിരുന്ന പരസ്യ പ്രചരണം ഇന്ന് അവസാനിച്ചു. 21 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് തെരഞ്ഞടുപ്പില്‍ വോട്ടവകാശം ഉള്ളത്.

ഷാര്‍ജ നഗരത്തിലടക്കം 9 കേന്ദ്രങ്ങളിലായി സജീകരിച്ചിരിക്കുന്ന പോളിംഗ് സ്‌റ്റേഷനുകളില്‍ രാവിലെ 8മുതല്‍ രാത്രി 8 വരെയാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. 31 ന് രാത്രി 8 ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ ഫലങ്ങള്‍ ഫെബ്രുവരി 1 ന് പുറത്ത് വരും. അന്തിമ ഘട്ട ഫലം ഫെബ്രുവരി 7നാണ് പ്രഖ്യാപിക്കുക.11ന് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കും.

ജനാധിപത്യത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിനാണ് ഷാര്‍ജ എമിറേറ്റ് സാക്ഷ്യം വഹിക്കുന്നതെന്നും, രാജ്യം എക്കാലവും പ്രതിഫലിപ്പിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങളില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഉന്നതാധികാര സമിതി ചെയര്‍മാന്‍ മന്‍സൂര്‍ മുഹമ്മദ് നാസര്‍ അറിയിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close