ഏതന്‍സ്: കിഴക്കന്‍ ഈജിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 24 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 18 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. പത്ത്പേരെ ഗ്രീസ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഐ എസ് ഭീഷണി രൂക്ഷമായികൊണ്ടിരിക്കുന്ന തുര്‍ക്കിയില്‍ നിന്നും ബോട്ടില്‍ ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് ദുരന്തത്തില്‍പ്പെട്ടത്. 13 ആണ്‍കുട്ടികളും, അഞ്ച് പെണ്‍കുട്ടികളും, അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഗ്രീസ് സേന കണ്ടെടുത്തിട്ടുണ്ട്.