തിരുവനന്തപുരം : ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ എസ് എഫ് ഐ അതിക്രമം . മുൻ ഇന്ത്യൻ അംബാസിഡറും വിദേശ കാര്യ വിദഗ്ദ്ധനുമായ ടി പി ശ്രീനിവാസനെ എസ് എഫ് ഐക്കാർ അടിച്ച് നിലത്തിട്ടു . പോലീസ് നോക്കി നിൽക്കേയാണ് അക്രമം നടന്നത് .
ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ അതിഥികളെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിയ ശ്രീനിവാസനു നേരെ അപ്രതീക്ഷിത ആക്രമണമാണുണ്ടായത് . തടയാൻ ശ്രമിച്ച എസ് എഫ് ഐ പ്രവർത്തകരുടെ ഇടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ പിന്നാലെ വന്ന എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി മുഖത്ത് അടിയേറ്റ അദ്ദേഹം റോഡിൽ വീണു . പിന്നീട് അടുത്തുള്ള വീട്ടിൽ അഭയം തേടിയ അദ്ദേഹത്തെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു