ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വിയെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിലാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഐ എസ് ഭീകരരുടെ കത്ത് ലഭിച്ചത്. നഖ്വിയെ വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസിയ്ക്ക് ഭീഷണി കത്ത് കൈമാറിയതായി പാര്‍ട്ടി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.