ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് ഇന്ത്യാക്കാരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഐ എസ് ഭീകര സംഘടനയിലേക്ക് യുവാക്കളെ ഇവര്‍ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഷെയ്ഖ് അസ്ഹര്‍ അല്‍ ഇസ്ലാം അബ്ദുള്‍ സത്താര്‍ ഷെയ്ഖ്, മുഹമ്മദ് ഫര്ഹാന് റാഫിഖ് ഷെയ്ഖ്, അഡ്നാന് ഹുസൈന് എന്നിവരെയാണ് തിരിച്ചയച്ചത്.
ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്ത് നിന്നും യുവാക്കളെ ഇവര്‍ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവരെ വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല.