തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി.ശ്രീനിവാസനെ എസ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു സിവില്‍ പൊലീസുകാര്‍ക്കും ഒരു എസ് ഐയ്‌ക്കുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. മൂന്നുപേര്‍ക്കും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന് ദക്ഷിണ മേഖല റേഞ്ച് ഐജി ഉത്തരവിട്ടു.
വെള്ളിയാഴ്ച കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമ വേദിയില്‍ വച്ചാണ് ടി.പി.ശ്രീനിവാസന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. വിദ്യാഭ്യാസ സംഗമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്തു വീണ തന്നെ പൊലീസ് സഹായിച്ചില്ലെന്ന് ടി.പി.ശ്രീനിവാസന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.