തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയമാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് തെരഞ്ഞെടുപ്പില്‍ പ്രകടമാകും. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്‍.ഡി.എഫിന്റെ അടിത്തറ ഇളകും. യു.ഡി.എഫ് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം