മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ചൂതുകളി രാഷ്‌ട്രീയമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിനേക്കാള്‍ പ്രാധാന്യമാണ് വെളിപ്പെടുത്തലുകള്‍ക്ക് ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരളയാത്രയോടനുബന്ധിച്ച് മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി
ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. വെളിപ്പെടുത്തലുകളെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഒരുപോലെ നന്നാക്കാന്‍ ലീഗിന് കഴിയില്ല. മലപ്പുറം ജില്ലയില്‍ ലീഗ് കോണ്‍ഗ്രസ് പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.