ന്യൂഡല്‍ഹി: ചെന്നൈയില്‍ കനത്ത മഴയിലും പ്രളയത്തിലും മരണമടഞ്ഞവരുടെ കുടുംബത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ പരിക്കേറ്റവര്‍ക്ക് നേരത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അമ്പതിനായിരം രൂപ അടിയന്തിര സഹായമായി അനുവദിച്ചിരുന്നു.
രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 269 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 15000 കോടി രൂപയുടെ നാശനഷ്ടങ്ങളും കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തിയ നരേന്ദ്രമോദി ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് 1000 കോടി രൂപയുടെ അധിക സഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിനു കേന്ദ്രം നേരത്തെ അനുവദിച്ച 940 കോടി രൂപയ്‌ക്ക് പുറമെയാണ് ഈ അധിക സഹായം.