കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക സ്വദേശി പ്രശാന്ത്, ഭാര്യ അനുഷ്ക, ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യയേയും മകനേയും അനുഷ്കയുടെ വീട്ടിലുമാണ് കണ്ടെത്തിയത്.
പ്രശാന്തിനെ അവശനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.