തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. ദുരിതത്തിന് ഇരയായവര്‍ നടത്തുന്ന പട്ടിണി സമരം ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനം.
ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കല്‍, കടങ്ങള്‍ എഴുതിത്തള്ളല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 26 നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരം ആരംഭിച്ചത്. തങ്ങള്‍ക്കുള്ള അടിയന്തിര സഹായം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.