കോട്ടയം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര നാളെ കോട്ടയത്ത് എത്തും. നാലു മണിക്ക് നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ആദ്യമായി കോട്ടയത്ത് എത്തുന്ന ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്രസേന ഉള്‍പ്പെടെ 250 ലേറെ പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും.
കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗമാണ് അമിത് ഷാ കോട്ടയത്ത് എത്തുക. കോട്ടയത്ത് ആദ്യമായി എത്തിച്ചേരുന്നു എന്നതു കൂടാതെ സംസ്ഥാന അദ്ധ്യക്ഷന്റെ സ്വന്തം ജില്ല എന്ന നിലയില്‍ സ്വീകരണം അവിസ്മരണീയമാക്കാനാണ് പാര്‍ട്ടി തീരുമാനം. അര ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ സമ്മേളനത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമിത്ഷായ്ക്ക് ഒപ്പം ജെ.പി നഡ്ഡയും പ്രകാശ് ജാവദേക്കറും അടക്ക രാജീവ് പ്രതാപ് റൂഡി, പീയൂഷ് ഗോയല്‍ എന്നീ കേന്ദ്ര മന്ത്രിമാരും വേദിയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചടങ്ങില്‍ ഒറ്റാല് സിനിമയിലെ നായകന് വാസവന് സ്വീകരണം നല്‍കും. സി.ആര് പി എഫ് ഡിഐജിയുടെ നേതൃത്വത്തില്‍ കേന്ദ്ര സേനയും കോട്ടയം എസ്.പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസും വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.