ശ്രീനഗർ : സിയാച്ചിനിൽ ശക്തമായ ഹിമപാതത്തിൽ പെട്ട് പത്ത് സൈനികരെ കാണാതായി. പത്തൊൻപതിനായിരം അടി ഉയരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർ ഹിമപാതത്തിൽ പെട്ടത് .
ഇന്ന് രാവിലെ ആയിരുന്നു സംഭവം . സൈന്യത്തിന്റേയും വ്യോമസേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേണൽ എസ് ഡി ഗോസ്വാമി അറിയിച്ചു.
തണുപ്പ് കാലത്ത് മൈനസ് 60 ഡിഗ്രിയിലേക്ക് താഴുന്ന താപനിലയുള്ള ഈ മേഖലയിൽ ഹിമപാതം സാധാരണമാണ് . 1984 നു ശേഷം ഇതുവരെ എണ്ണായിരത്തോളം സൈനികരാണ് പല കാരണങ്ങളാൽ സിയാച്ചിൻ ഗ്ലേസിയറിൽ കൊല്ലപ്പെട്ടിട്ടുള്ളത്. തന്ത്രപ്രധാനമായ സൈനിക പോസ്റ്റുകളാണ് സിയാച്ചിനും ലേയും