ന്യൂഡല്‍ഹി: കൊപ്രയുടെതാങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 400 രൂപ കൂട്ടാനാണ് തിരുമാനം. സംസ്ഥാന സര്‍ക്കാരുകളുമായ് ചേര്‍ന്ന് റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംയുക്ത കമ്പനി രൂപീകരിയ്‌ക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് കേരളത്തിന് ഏറെ ആശ്വാസകരമായ തീരുമാനം കൈക്കൊണ്ടത്. 2015-ല്‍ കൊപ്രയുടെ താങ്ങുവില 5550 ആയിരുന്നു ഇത് 2016 സീസണിലേക്ക് 400 രൂപകൂട്ടി 5950 ആയി ഉയര്‍ത്താനാണ് തിരുമാനം. ഉണ്ട കൊപ്രാ വില 6240 രൂപയായുംഉയര്‍ത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ റയില്‍വേയുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് വിഭവ സമാഹരണം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിക്കാനും കേന്ദ്ര മന്ത്രി സഭാ യോഗം റയില്‍വേയ്‌ക്ക് അനുമതി നല്‍കി. സംയുക്ത കമ്പനിയില്‍ റയില്‍വേ മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടായിരിക്കുക. ഓരോ സംയുക്ത സംരംഭത്തിനും കുറഞ്ഞത് 100 കോടി രൂപയുടെ പ്രാരംഭ മൂലധനമുണ്ടാകും. ഇതിനായ് ഓരോ സംസ്ഥാനത്തിനും 50 കോടി രൂപ വീതം റെയില്‍ മന്ത്രാലയം പ്രാരംഭ മൂലധന വിഹിതം അനുവദിയ്‌ക്കും. ഇന്തോ-ജര്‍മ്മന്‍ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിന്റെ കാലാവധി നീട്ടുന്ന വിഷയവും ഇന്നത്തെ മന്ത്രി സഭാ യോഗം പരിഗണിച്ചു.