ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക്ക വൈറസ് രോഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പ്രതിരോധ വാക്സിന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്.
ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ മാരകരോഗത്തിനു വാക്സിന് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്.
സിക്ക വൈറസിനെ പ്രതിരോധിക്കുന്ന രണ്ട് വാക്സിനുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. വാക്സിനുകള്‍ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചിട്ടുള്ളതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വ്യക്തമാക്കിയിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കയിലാണ് സിക്ക വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ഈഡിസ് ഈജിപ്തി എന്ന കൊതുകുകളിലൂടെ പകരുന്ന ഇവ ഇപ്പോള്‍ 23 രാജ്യങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചതായി ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിക്ക വൈറസുകള്‍ അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ തലച്ചോര്‍ ചെറുതായി പോകുന്ന (മൈക്രോസെഫാലി) എന്ന അവസ്ഥയ്ക്ക് ഈ മാരകരോഗം കാരണമാകുന്നു. ഇതുവരെ രോഗം ഏറ്റവുമധികം ബാധിച്ചത് ബ്രസീലിനെയാണ്. 3,700 കേസുകളാണ് ബ്രസീലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1947-ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളിലാണ് ഈ വൈറസുകളെ ആദ്യം കണ്ടെത്തിയത്.