കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്രയും തെളിവുകള്‍ വന്നിട്ടും രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കും. കസ്തൂരി രംഗന്‍ വിഷയത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ ആവശ്യപ്പെട്ടു. എല്ലാവരുടെയും രാജി ആവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെ അകറ്റി നിര്‍ത്താന്‍ കൊണ്‍ഗ്രസുമായി സഹകരിക്കുമെന്ന് പറഞ്ഞ സി പി എം നേതാവ് സീതാറാം യെച്ചൂരിയും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കും. അന്തിമ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുമ്പ് കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീരദേശപരിപാലനം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പരിഗണിച്ച് വരുകയാണ്. ആഗോള തല തീരസംരക്ഷണത്തിന്റെ ചുവട് പിടിച്ചും പരിസ്ഥിതി ടൂറിസത്തെ പ്രതികൂലമായി ബാധിക്കാതെയുമായിരിക്കും തീരുമാനങ്ങള്‍ രൂപീകരിക്കുക. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ പ്രാദേശിക തലത്തില്‍ ചുമതല നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്‌ക്കേ നടപടിയെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.















