ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേഭമന്യേ സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ സമിതി. മാറിയ കാലത്തിന് അനുസരിച്ച് ശബരിമലയിലെ ആചാരങ്ങളും പരിഷ്ക്കരിയ്ക്കണമെന്നും മുസ്ലീം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ ശോഭ ഓജ ജനം ടിവിയോട് പറഞ്ഞു. സുപ്രീം കോടതിയില്‍ ഈ അവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജ്ജിയെ പിന്തുണയ്ക്കുന്നതായും ശോഭ ഓജ വ്യക്തമാക്കി.
ശബരിമലയിലെ നിലവിലുള്ള ആചാരങ്ങള്‍ തിരുത്തപ്പെടണമെന്ന നിലപാടാണ് മഹിളാ കോണ്‍ഗ്രസ് ദേശീയ സമിതിയ്ക്കുള്ളത്. ഏത് വിശ്വാസത്തിന്റെ പിന്‍ബലം ഉണ്ടെങ്കിലും പ്രായഭേഭമന്യേ സ്ത്രീ പ്രവേശനം സാധ്യമാകണമെന്നാണ് സംഘടനയുടെ അഭിപ്രായമെന്ന് ദേശീയ അദ്ധ്യക്ഷ ശോഭ ഓജ പറഞ്ഞു.
കാലത്തിനനുസരിച്ച് വിശ്വാസങ്ങളും ആചാരങ്ങളും മാറണം. മുസ്ലീം പള്ളികളിലും പ്രവേശനം അനുവദിയ്ക്കണമെന്നും ശോഭ ഓജ നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജ്ജി എറെ പ്രസക്തമാണ്. ഹര്‍ജ്ജി സമര്‍പ്പിച്ചവര്‍ക്ക് എതിരെ നടക്കുന്ന പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ശോഭ ഓജ നിരിക്ഷിച്ചു.
ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ശോഭ ഓജയുടെ പ്രതികരണം. ശബരിമലയിലെ നിലവിലുള്ള ആചാരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കും എന്ന നിലപാട് ദേശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ഇതോടെ വ്യക്തമാകുന്നു .കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവ് കൂടിയാണ് ശോഭ ഓജ.