കോട്ടയം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് അക്ഷര നഗരിയില്‍ ആവേശകരമായ വരവേല്‍പ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് നല്‍കിയ സ്വീകരണത്തിലാണ് അമിത് ഷാ പങ്കെടുത്തത്.
നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് അമിത് ഷാ കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ സ്വീകരണവേദിയിലെത്തിയത്. ബിജെപി അധ്യക്ഷന്റെ വാഹനം കടന്നുവന്നതോടെ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്ന പുരുഷാരം ആവേശത്താല്‍ ഇളകി മറിഞ്ഞു. കൂറ്റന്‍ ഹാരമണിയിച്ചാണ് അമിത് ഷായെയും കുമ്മനം രാജശേഖരനെയും പാര്‍ട്ടി ജില്ലാ നേതൃത്വം സ്വീകരിച്ചത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാമര്‍ശിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. ഇടതുപക്ഷവും കോണ്‍ഗ്രസും നടത്തിയ പ്രീണന രാഷ്‌ട്രീയം സംസ്ഥാനത്ത് തുല്യനീതി പോലും അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഴുവന്‍ പേര്‍ക്കും തുല്യ നീതിയാണ് ഭാരതീയ ജനതാ പാര്‍ട്ടി ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഭരണത്തില്‍ കേരളം അക്രമത്തിന്റെ നാടായി മാറുമ്പോള്‍ യുഡിഎഫ് ഭരണത്തില്‍ അത് അഴിമതിയുടെ നാടാകുകയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വിരുദ്ധ ചേരിയിലാണെങ്കില്‍ ബംഗാളില്‍ അവര്‍ ഉറ്റചങ്ങാതികളായി മാറുകയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബംഗാളില്‍ അവര്‍ ദുര്‍ഗാപൂജ ആചരിക്കുന്നു, വിവേകാനന്ദ ജയന്തി നടത്തുന്നു, കേരളത്തില്‍ ശ്രീകൃഷ്ണജയന്തി നടത്തുന്നു. ഇത്തരത്തില്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പോലും തള്ളിക്കളയുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലും കേരളത്തിലും സ്വീകരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ബിജെപിയെ ഇനിയും അധികാരത്തിലേറ്റാന്‍ മടിച്ചാല്‍ കേരളത്തിലെ സ്ഥിതി യുപിഎ കേന്ദ്രം ഭരിച്ചതുപോലെയാകുമെന്നും അമിത് ഷാ പറഞ്ഞു. 10 വര്‍ഷം ഭരിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസിന്റെ അഴിമതിക്കഥകളുടെ പട്ടിക പുറത്തെടുത്താല്‍ ഈ പൊതുയോഗം നാല് ദിവസം നീട്ടേണ്ടി വരുമെന്നും അമിത് ഷാ പരിഹസിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് ഭരിക്കണമെന്ന് തീരുമാനമെടുക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ രാഷ്‌ട്രീയ പരിവര്‍ത്തനത്തിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. അത് അഭ്യര്‍ഥിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
1975 ല്‍ ഇന്ദിരാഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമാണ് ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന്. നാല്‍പത് കൊല്ലത്തിന് ശേഷം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ഇതേ കാര്യം തന്നെ പറയുന്നു. പതിറ്റാണ്ടുകള്‍ ഭരണത്തിലിരുന്നിട്ടും ഇനിയും ഭാരതത്തില്‍ നിന്ന് ദാരിദ്ര്യം ഉന്‍മൂലനം ചെയ്യാനായിട്ടില്ലെന്ന കോണ്‍ഗ്രസിന്റെ കുറ്റസമ്മതമാണ് ഇവിടെ കാണുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളും സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു.