കോട്ടയം: കേരള രാഷ്ട്രീയം ഒരു വഴിത്തിരിവിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് ഒന്നുമില്ലാതാക്കി മാറ്റിയതിന്റെ അമര്‍ഷത്തിലാണ് ജനങ്ങള്‍. ഈ നാടിനെ ഇത്രയും നാള് ഭരിച്ച് നശിപ്പിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൂടെപ്പോകാന്‍ ജനങ്ങള്‍ തയ്യാറല്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ വിമോചന യാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. കേരളത്തില്‍ ഇനി ഒരു സംശുദ്ധഭരണം ആവശ്യമാണെന്ന് ജനങ്ങള്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു. അതിന് തെളിവാണ് വിമോചന യാത്രയ്ക്ക് എല്ലായിടത്തും ലഭിക്കുന്ന സ്വീകരണെമന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ഇതുവരെ നാട് ഭരിച്ചവര്‍ പണമുണ്ടാക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ജനങ്ങള്‍ ഒന്നുമില്ലാത്തവരായി മാറുകയും ഭരണാധികാരികള്‍ തടിച്ചുകൊഴുക്കുകയും ചെയ്യുന്നതാണ് നാം കണ്ടത്. അന്നത്തിനും വെളളത്തിനും മണ്ണിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.