കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഗോള്‍ കീപ്പര്‍മാരടക്കം ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എസ്ബിടി താരം ഷിബിന്‍ ലാല്‍ ആണ് ടീമിനെ നയിക്കുക.
നാല് പുതുമുഖങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം 9 മുതല്‍ 14 വരെ ചെന്നൈയിലാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ഏറെ വൈകിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നേരത്തെ വിവാദത്തിനും വഴിവെച്ചിരുന്നു. ഇതിനൊടുവിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ചുരുങ്ങിയ ദിവസങ്ങളില്‍ ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യപരിശീലകനായ നാരായണ മേനോന് പറഞ്ഞു. നല്ല കളിക്കാരുണ്ടെന്നതും പ്രതീക്ഷ പകരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ബിടിയാണ് ടീമിന്റെ സ്പോണ്സര്.