ബംഗളൂരൂ: കന്യാകുമാരി-ബംഗളൂരൂ ഐലന്‍ഡ് എക്സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കര്‍ണ്ണാടകയിലെ സോമനായകംപെട്ടിയ്‌ക്കും തച്ചൂരിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിന്‍റെ നാല് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ തിരുപന്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത ഉദ്ധ്യോഗസ്ഥരോട് ഉടൻ സംഭവ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു.